വർഗ വഞ്ചകൻ എന്താണെന്ന് എം വി ഗോവിന്ദന് അറിയില്ല; വായടയ്ക്കുന്നതാണ് നല്ലത്, പാർട്ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ നാണമില്ലേ?; ജി സുധാകരൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനാതിരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്ന് ജി സുധാകരൻ എംഎൽഎ. ഒന്നില്ലെങ്കിൽ ആ സ്ഥാനത്ത് നിന്ന് ഒഴിയണം അല്ലെങ്കിൽ പാർട്ടി പുറത്താക്കണം. പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്. സ്വന്തം പാർട്ടിയ്‌ക്കെതിരായി പ്രവർത്തിക്കുന്നയാളാണ് എം വി ഗോവിന്ദൻ നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും ജി സുധാകരൻ വിമർശിച്ചു.

എം വി ജയരാജന്റെ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ല. മറ്റു രണ്ടു പേരുടെ പേരാണ് പറഞ്ഞത്. തെറ്റ് പറ്റിയാൽ ആരായാലും തിരുത്തണം. തിരുത്താത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാണുള്ളത്. എം വി ഗോവിന്ദൻ രാഷ്ട്രീയ വകതിരിവ് കാണിക്കണം. വർഗവഞ്ചകൻ എന്താണെന്ന് ഗോവിന്ദന് അറിയില്ല.
സൈദ്ധാന്തികൻ ആണെന്ന് പത്രക്കാർ മാത്രം പറയുന്നു.

എം വി ഗോവിന്ദനാണ് വർഗവഞ്ചകൻ. മെമ്പർഷിപ് പുതുക്കാതെ മാറി നിന്നാൽ ഞാൻ എങ്ങനെ വർഗ വഞ്ചകൻ ആകും.പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേ.വായടക്കുന്നത്താണ് ഗോവിന്ദന് നല്ലത്. അയാൾ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുമോ.നാണം ഉണ്ടെങ്കിൽ രാജിവെച്ച് പോകണം. സ്വയം തിരുത്താൻ കഴിയാത്ത ആൾ എങ്ങനെ മറ്റുള്ളവരെ തിരുത്തുമെന്നും ജി സുധാകരൻ ആഞ്ഞടിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*