പ്രതിപക്ഷ പ്രതിഷേധം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമവും അയോധ്യ സംഭാവന കൊള്ളയും പ്രതിപക്ഷം ഉയർത്തും. രാവിലെ പാർലമെന്റ് കവാടത്തിൽ ഇന്ത്യാ സഖ്യ നേതാക്കൾ പ്രതിഷേധിക്കും. അതേസമയം നിലവിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ FCRA നിയമഭേദഗതി ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ജനന മരണ രജിസ്‌ട്രേഷൻ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. നേരത്തെ ചർച്ച നടത്താതെ ലോക്സഭയിൽ ബില്ല് പാസാക്കിയിരുന്നു.

E20 പെട്രോൾ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും. E20 പെട്രോളിനൊപ്പം സാധാരണ പെട്രോളും പമ്പുകളിൽ ലഭ്യമാക്കണം, E20 പെട്രോളിന്റെ വില കുറയ്ക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ വരില്ലെന്ന കേന്ദ്രസർക്കാരിന്റെ പഠന റിപ്പോർട്ട് പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്‌.

ഉച്ചക്ക് 12 മണിക്ക് ആം ആദ്മി പാർട്ടി ഓഫീസിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. പൊതുജനങ്ങളുടെ പരാതികൾ പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും കെജ്രിവാൾ അറിയിച്ചു. അതേസമയം ആം ആദ്മി പാർട്ടി മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വസതിക്കും പരിസരത്തും സുരക്ഷ ശക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*