മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ടം; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ഫ്രീ​മോ​ൺ എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട​ത്തി​യ​ത്.

ക​ണ്ണാ​ന്തു​റ​യി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. ഇ​നി ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്.അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ളം.

അ​പ​ക​ട​സ​മ​യ​ത്ത് വ​ള്ള​ത്തി​ൽ നാ​ലു​പേ​രു​ണ്ടാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്‌​കൂ​ബ ഡൈ​വിം​ഗ് ടീ​മി​നെ നി​യോ​ഗി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്‌​ട​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*