അ​മ്മ​യെ മ​ർ​ദി​ച്ച കേ​സ്: മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ല​ടി​യി​ൽ വ​യോ​ധി​ക​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ൽ. മ​ധു (40), ഭാ​ര്യ ആ​തി​ര (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​ല​ടി മ​രു​തൂ​ർ​ക്ക​ട​വ് കു​ഞ്ചു​വീ​ട് ലെ​യ്നി​ൽ താ​മ​സി​ക്കു​ന്ന സ​ര​സ്വ​തി​യെ​യാ​ണ് (73) ഇ​ള​യ മ​ക​ൻ മ​ധു​വും ഭാ​ര്യ ആ​തി​ര​യും ചേ​ർ​ന്ന് മ​ർ​ദി​ച്ച് ത​ല​യി​ലും മു​ഖ​ത്തും പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ സ​ര​സ്വ​തി​യു​ടെ ചു​ണ്ടി​ലും ത​ല​യി​ലും മു​റി​വു​ണ്ട്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ മ​ർ​ദ​ന​ത്തി​നു ശേ​ഷം ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ മ​ർ​ദ​ന വി​വ​രം വാ​ർ​ത്ത​യാ​യ​തോ​ടെ പോ​ലീ​സ് വീ​ണ്ടും എ​ത്തി സ​ര​സ്വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*