മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ പ്രശംസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അഭിനയ ലോകത്തിന്റെ ലയണല്‍ മെസ്സി ആണ് മമ്മൂട്ടി. താരതമ്യം ഇല്ലാത്ത നേട്ടങ്ങള്‍ ഇനിയും കൈവരിക്കാന്‍ സാധിക്കട്ടെയെന്നും എം എ ബേബി പറഞ്ഞു.
മലയാളത്തിന്റെയും കേരളത്തിന്റെയും അഭിനയ ലോകത്തിന്റെയും അഭിമാനമായ മമ്മൂട്ടി, വീണ്ടും ദേശീയ പുരസ്‌കാരം നേടിയിരിക്കുന്നു. എനിക്ക് ചിത്രം കാണാന്‍ സാധിച്ചിട്ടില്ല. കണ്ട നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു. മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് അധികമൊന്നും പറയുന്നില്ല. അഭിയന ലോകത്തിന്റെ ലയണല്‍ മെസ്സിയാണ് മമ്മൂക്ക എന്നെനിക്ക് തോന്നുന്നു. മമ്മൂക്കയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഇനിയും തന്റെ കലാസപര്യയില്‍ താരതമ്യമില്ലാത്ത നേട്ടത്തിന്റെ മഹാശിഖരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു – അദ്ദേഹം പറഞ്ഞു.
വളരെ മികച്ച സിനിമയാണ് ഫെമിനിച്ചി ഫാത്തിമ എന്നും അണിയറാക്കാരെ എല്ലാവരെയും അനുമോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഗോഡ്‌സെയെ കുറിച്ചുള്ള സിനിമക്കും അവാര്‍ഡ് കിട്ടിയേക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അത്തരമൊരു സാഹചര്യമാണ് ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്നതെന്നും വളരെ സങ്കടകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ഭ്രമയുഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നാലാം ദേശീയ പുരസ്‌കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. ഭ്രമയുഗത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകള്‍ ഒരുക്കിയ ഷഹ്നാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടി. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം അനന്ദജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകം നേടി. പുരസ്‌കാര ജേതാക്കളെ മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിനന്ദിച്ചു.

Be the first to comment