സിപിഎം മനുഷ്യരുടെ പാർട്ടി, തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ?; ഇ.​പി. ജ​യ​രാ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ലെ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലു​ള്ള​ത് പാ​ർ​ട്ടി​ക്ക് സം​ഭ​വി​ച്ച കു​റ്റ​ങ്ങ​ളാ​ണെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് തെ​റ്റു​തി​രു​ത്ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും ഇപി വ്യ​ക്ത​മാ​ക്കി.

മ​നു​ഷ്യ​രു​ടെ പാ​ർ​ട്ടി​യാ​ണ് സി​പി​​എ​മ്മെ​ന്നും തെ​റ്റ് പ​റ്റാ​ത്ത മ​നു​ഷ്യ​രു​ണ്ടോ എ​ന്നും ചോ​ദി​ച്ച അ​ദ്ദേ​ഹം, തെ​റ്റ് സം​ഭ​വി​ച്ചാ​ൽ തി​രു​ത്തു​ക​യെ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ രീ​തി​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​രി​യാ​യ വ​ഴി​യി​ലേ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പാ​ർ​ട്ടി സ​ഞ്ച​രി​ക്കും.

പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഏ​തെ​ങ്കി​ലും ഒ​രാ​ളു​ടെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. വ്യ​ക്തി​ഗ​ത​മാ​യി പി​ശ​ക് സം​ഭ​വി​ച്ചെ​ങ്കി​ൽ അ​വ​ർ ഘ​ട​ക​ങ്ങ​ളി​ൽ ഏ​റ്റു​പ​റ​യു​ക​യും തെ​റ്റ് തി​രു​ത്തു​ക​യും ചെ​യ്യും. അ​താ​ണ് പാ​ർ​ട്ടി രീ​തി. എ​ല്ലാ​വ​രും തെ​റ്റ് തി​രു​ത്തു​മെ​ന്നും എ​ന്നാ​ൽ അ​ത് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​ന്ന പ​തി​വി​ല്ലെ​ന്നും ഇപി പ​റ​ഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*