Kerala

നാവികനായത് 19-ാം വയസ്സിൽ, വിവാഹത്തിനായി ഒരുങ്ങിയ വീട്ടിലേക്ക് മരണ വിവരമെത്തി; നോവായി അഖിലിന്‍റെ വേർപാട്

കാസർകോട്: യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ‘എംവി ഗോൾഡൻ ലിയോ’ എന്ന ചരക്കു കപ്പലിലുണ്ടായിരുന്ന കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറു വർഷമായി ഈ കപ്പലിൽ നാവികനായി ജോലി […]
Kerala

`പിണറായി ജീവിതം തകർത്തു’; വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ കാണുമെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ ആണ്. ഫോൺ പിടിച്ചു വെച്ച് രേഖകൾ വളച്ചൊടിച്ചു. […]
Latest

Lamine Yamal | ആക്രി പെറുക്കാൻ പോയിട്ടുണ്ട്; യമാലിനെ വളർത്താൻ പിതാവ് നേരിട്ട കഷ്‌ടപ്പാടുകൾ

ലോക ഫുട്ബോൾ പ്രേമികൾക്ക് ഏറെ സമ്മർദം നിറഞ്ഞ കാഴ്ചയായിരുന്നു ഫിഫ ലോകകപ്പ് ഫൈനൽ. അർജന്റീന ഫാൻസ്‌ പലരും ഇനിയും നിരാശയിൽ നിന്നും മുക്തരായിട്ടുണ്ടാവില്ല. എന്നിരുന്നാലും സ്‌പെയിനിന്റെ മിന്നും പ്രകടനം പ്രകീർത്തിക്കാതിരിക്കാനും കഴിയില്ല. എന്നാൽ സ്പെയിനിന്റെ കൗമാരതാരമായ ഫോർവേഡ് ലമിൻ യമാൽ (Lamine Yamal), താൻ നേരിടുന്ന സമ്മർദ്ദത്തെ തികച്ചും […]
India

ലക്ഷ്യം 20 ലക്ഷത്തിന്റെ ഇൻഷുറൻസ്, ഭർത്താവിന്റെ പുതപ്പിനുള്ളിൽ പാമ്പിനെ തുറന്നുവിട്ടു; കാമുകനൊപ്പം ചേർന്ന് യുവതിയുടെ ആസൂത്രിത കൊലപാതകം

യുപിയിൽ ഭർത്താവിന്റെ ഇൻഷുറൻസ് മോഹിച്ച് കാമുകനൊപ്പം ചേർന്ന് യുവതി നടത്തിയത് ആസൂത്രിത കൊലപാതകം. വൻ ഗൂഢാലോചനയോടെയാണ് മീററ്റ് സ്വദേശിയായ ദാമിനി ഭർത്താവ് അതുൽ പൻവാറിനെ കൊലപ്പെടുത്തിയത്. കേസിൽ ദാമിനി, കാമുകൻ തുഷാർ, പാമ്പുപിടുത്തക്കാരായ സോനു, ഉദയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക […]
Kerala

ലോക്കറിലേക്ക് കൊണ്ടുപോയ 10 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണം നഷ്ടമായി; യാത്രക്കാരി ബസ് തടഞ്ഞു

ലോക്കറിലേക്ക് കൊണ്ടുപോയ സ്വർണാഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്രക്കാരി കെഎസ്ആർടിസി ബസ് തടഞ്ഞു. ബാങ്ക് ലോക്കറിലേക്ക് മാറ്റാൻ കൊണ്ടുവന്ന എട്ടര പവന്റെ സ്വർണാഭരണങ്ങൾ ബസ് യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ടത്. ശാന്തിഗിരി സിദ്ധ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് അംബികയുടെ ആഭരണങ്ങളാണ് കവർന്നത്. തിങ്കളാഴ്ച വൈകിട്ട് 3.30-ന് കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിലായിരുന്നു സംഭവം. […]
India

‘വിദ്യാർഥികളെ പ്രകോപിപ്പിക്കരുത്; ശരിയായ വഴി കാണിക്കുക’: നീറ്റ് വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളെ പ്രകോപിപ്പിക്കരുതെന്നും, അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം എൻഡിഎ (NDA) ജനപ്രതിനിധികളോട് പറഞ്ഞു. “തെറ്റായ വഴിയിലേക്ക് പോകാൻ എളുപ്പമാണ്, എന്നാൽ അവിടെനിന്ന് തിരികെ വരുന്നത് വളരെ […]
Latest

ലോകകപ്പ് ജേതാക്കളായ സ്പെയിനിന് 493 കോടി; ഈ തുക കൊണ്ട് ഇന്ത്യയിൽ എന്തെല്ലാം ചെയ്യാം?

ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയെ എക്സ്ട്രാ ടൈമിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പെയിൻ ലോക ചാമ്പ്യന്മാരായി. ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടമാണ് സ്പെയിൻ സ്വന്തമാക്കിയത്. കിരീടനേട്ടത്തിനൊപ്പം റെക്കോർഡ് സമ്മാനത്തുകയായ 50 മില്യൺ ഡോളറും ഏകദേശം 493 കോടി രൂപ വിജയികൾക്ക് ലഭിച്ചു. ലോകകപ്പ് വേദിയിലെ […]
Kerala

അറസ്റ്റ് എന്തിനെന്ന് ഡോ. റാമിനെ ബോധ്യപ്പെടുത്തിയില്ല; ക്രൈംബ്രാഞ്ചിന്റേത് ഗുരുതര വീഴ്ച

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യാ കേസില്‍ ക്രൈം ബ്രാഞ്ചിന്റെത് ഗുരുതരവീഴ്ച. അറസ്റ്റ് എന്തിനാണെന്ന് പ്രതി ഡോക്ടര്‍ എം കെ റാമിനെ ബോധ്യപ്പെടുത്താതെയായിരുന്നു അറസ്റ്റ്. കോടതി വിട്ടയച്ച റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങി. സംഭവത്തില്‍ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി […]
Kerala

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാരും യോഗത്തിന് എത്തിയില്ല. […]
News

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്. ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍, കൊണാര്‍ക്ക് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും രംഗത്തെത്തി. അമേരിക്കന്‍ സൈനികരുടെ മരണത്തിന് പകരം ചെയ്യും എന്നാണ് ഭീഷണി. ശക്തമായ തിരിച്ചടി […]