India

പാക് ഭൂപടത്തിൽ കശ്മീർ; ബംഗ്ലാദേശിൽ നടന്ന സെമിനാറിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ ഉദ്യോഗസ്ഥ

അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ അതിരുകൾ കാക്കാൻ സൈനികർ മാത്രമല്ല, നയതന്ത്രജ്ഞരും എപ്പോഴും സദാസന്നദ്ധരാണെന്ന് തെളിയിക്കുന്നതായിരുന്നു ബംഗ്ലാദേശിലെ ഈ സംഭവം. ധാക്കയിലെ ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ നടന്ന സെമിനാറിനിടെ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെതിരെ ഇന്ത്യൻ നയതന്ത്രജ്ഞ പൂജ കുമാരി ഝാ ശക്തമായ വിയോജിപ്പുമായി ഉടനടി രംഗത്തെത്തി.  […]
India

വീട്ടുവായ്പ കുടിശ്ശിക തീർക്കാൻ യുവാക്കൾ നടത്തിയ മോഷണം കലാശിച്ചത് വയോധികന്റെ അതിക്രൂരമായ കൊലപാതകത്തിൽ

അടയ്ക്കാനുള്ള ഭവന വായ്പയുടെ ഇഎംഐ മുടങ്ങിയപ്പോൾ ഒരു യുവാവ് കണ്ടെത്തിയ വഴി ഒടുവിൽ അവസാനിച്ചത് സ്വന്തം അയൽവാസിയായ വയോധികന്റെ കൊലപാതകത്തിൽ. രാജസ്ഥാനിലെ അൽവാർ നഗരത്തിൽ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വേണ്ടി മാത്രം ഒരു സംഘം യുവാക്കൾ ആസൂത്രണം ചെയ്ത മോഷണം ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മോഷണത്തിനിടയിൽ ഉറക്കത്തിൽ നിന്ന് […]
India

ഇന്ത്യ വെറുമൊരു വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡാണ്; ന്യൂസിലൻഡിൽ വൻ നിക്ഷേപ സാധ്യതകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറുമൊരു വിപണി മാത്രമല്ല, മറിച്ച് ആഗോള വളർച്ചയുടെ തന്നെ വലിയൊരു ലോഞ്ച്പാഡാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ന്യൂസിലൻഡിലെ പ്രമുഖ ബിസിനസ്സ് നേതാക്കളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇന്ത്യയെ ഒരു ആഗോള നിക്ഷേപ കേന്ദ്രമായി ഉയർത്തിക്കാട്ടിയത്. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിന് (FTA) പിന്നാലെ സാമ്പത്തിക-തന്ത്രപരമായ ബന്ധങ്ങൾ […]
India

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും; അറിയേണ്ടതെല്ലാം

സ്വന്തമായി വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഇന്ധനമാക്കിയ രാജ്യത്തെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ പരിസ്ഥിതി സൗഹൃദ റെയിൽ യാത്രയുടെ ഒരു പുതിയ യുഗത്തിലേക്ക് ഇന്ത്യ ചുവടുവെക്കുകയാണ്. കൂടുതൽ വൃത്തിയുള്ളതും സുസ്ഥിരവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഒരു പ്രധാന നാഴികക്കല്ലാണിത്. ഈ ചരിത്ര പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.  ഹരിയാനയിലെ […]
India

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിന് മദ്രാസ് ഹൈക്കോടതി അനുമതി

നടൻ വിജയ് കരൂരിൽ നടത്തിയ ടിവികെ പ്രചരണ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കണമെന്നും കോടതി നിർദേശിച്ചു. മുഖ്യമന്ത്രി വിജയിയുടെ കരൂർ സന്ദേശനത്തിന് മുന്നോടിയായാണ് കോടതി […]
India

അയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി; സംഭവം കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ, ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജീവനക്കാരിൽ 25 പേർ രാജി നൽകി. ഡ്യൂട്ടി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ജീവനക്കാർ രാജിവെച്ചത്. കാണിക്ക എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്ന എസ്ബിഐ ബ്രാഞ്ചിലാണ് രാജി നൽകിയത്. […]
India

പ്രതിഫലം 7 ലക്ഷം, എസ്‌യുവി വാടകയ്ക്ക് എടുത്തു; പിതാവിൻ്റെ സർക്കാർ ജോലി സ്വന്തമാക്കാൻ അമ്മയെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി മകൾ

ജയ്‌പൂർ: കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സർക്കാർ ജോലിയും സ്വന്തമാക്കാനായി 23-കാരിയായ മകൾ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ജയ്‌പൂർ ലോവർ കോടതിയിൽ ക്ലർക്കായിരുന്ന നീരജ് ശർമ്മ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആയുഷി ശർമ്മ, […]
India

‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബം

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുൽ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം. തല മുതൽ കാലു വരെ അടിച്ചുചതച്ചു. ഉസ്ബക്കിസ്ഥാനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.പെൺകുട്ടികളും ആൺകുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലിൽ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധിയുണ്ടെന്ന് […]
India

ബാലവിവാഹ നിരോധന നിയമത്തെ മറികടക്കാൻ മുസ്ലിം വ്യക്തിനിയമത്തിന് കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി

പ്രായപൂർത്തിയാകുന്നത് വിവാഹപ്രായമായി അംഗീകരിക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്, ബാലവിവാഹ നിരോധന നിയമം (PCMA), കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ (POCSO) നിയമം എന്നിവയെ മറികടക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിർണ്ണായക വിധിയിൽ വ്യക്തമാക്കി. കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി കാണുന്ന ഇത്തരം നിയമങ്ങൾ വ്യക്തിനിയമങ്ങൾക്ക് മുകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മതം ഏതായാലും രാജ്യത്തെ […]
India

കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തും; ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി ഡി. കെ ശിവകുമാർ

ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്. കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തുമെന്നും ഡി കെ ശിവകുമാർ ഉറപ്പ് നൽകി. ചെന്നിത്തല വിളിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ […]