വീട്ടുവായ്പ കുടിശ്ശിക തീർക്കാൻ യുവാക്കൾ നടത്തിയ മോഷണം കലാശിച്ചത് വയോധികന്റെ അതിക്രൂരമായ കൊലപാതകത്തിൽ

അടയ്ക്കാനുള്ള ഭവന വായ്പയുടെ ഇഎംഐ മുടങ്ങിയപ്പോൾ ഒരു യുവാവ് കണ്ടെത്തിയ വഴി ഒടുവിൽ അവസാനിച്ചത് സ്വന്തം അയൽവാസിയായ വയോധികന്റെ കൊലപാതകത്തിൽ. രാജസ്ഥാനിലെ അൽവാർ നഗരത്തിൽ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വേണ്ടി മാത്രം ഒരു സംഘം യുവാക്കൾ ആസൂത്രണം ചെയ്ത മോഷണം ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മോഷണത്തിനിടയിൽ ഉറക്കത്തിൽ നിന്ന് ഉണർന്ന വയോധികന്റെ കൈകാലുകൾ കെട്ടിയിടുകയും വായ തുണികൊണ്ട് മൂടുകയും ചെയ്തതോടെയാണ് വയോധികൻ ശ്വാസംമുട്ടി മരിച്ചത്.

കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ കേസ് തെളിയിക്കാൻ സാധിച്ചതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പ്രായപൂർത്തിയാകാത്ത രണ്ടു പേരുടെ പങ്ക് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അൽവാർ നഗരത്തിലെ ഖദാന മൊഹല്ലയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ദിനേഷ് ചന്ദ്ര അഗർവാൾ എന്നയാളാണ് കൊല്ലപ്പെട്ടത്. 

Be the first to comment

Leave a Reply

Your email address will not be published.


*