കുറുവ സംഘം മോഷണം: രണ്ടാം കേസിലും രണ്ടാം പ്രതിയെ വെറുതെവിട്ടു

ആലപ്പുഴ മണ്ണഞ്ചേരിയിൽ കുറുവസംഘം പ്രതികളായ രണ്ടാം മോഷണക്കേസിലും രണ്ടാം പ്രതിയെ കോടതി വെറുതെവിട്ടു.

കുറുവ സംഘത്തലവനും രണ്ടാം പ്രതിയുമായ തമിഴ്​നാട്​ രാമനാഥപുരം പരമക്കുടി എം ജി ആർ നഗർ കട്ടുപൂച്ചനെയാണ്​ (58) ആലപ്പുഴ ഫസ്റ്റ്​​​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി-രണ്ട്​ ജഡ്​ജി ശീതൾ എം ശശിധരൻ വെറുതെവിട്ടത്​.

ഭവനഭേദനകേസിൽ കുറ്റക്കാരനാണെന്ന്​ കണ്ട്​ കേസിലെ ഒന്നാംപ്രതി തമിഴ്​നാട്​ തേനി കാമാക്ഷിപുരം സന്ദന മാരിയമ്മൻ കോവിൽ സ്​ട്രീറ്റ്​ സന്തോഷ്​ ശെൽവത്തെ (25) ശിക്ഷിച്ചു.

ഭവനഭേദനത്തിനും മോഷണത്തിനും രണ്ടുവർഷംവീതം തടവിനും 20,000 രൂപയുമാണ്​ പിഴ.

ഇത്​ ഒടുക്കിയി​​​​​ല്ലെങ്കിൽ രണ്ടുമാസം കൂടി അധികതടവ്​ അനുഭവിക്കണം.

വിചാരണ തടവുകാരനായി 21മാസം ജയിലിൽ കിടന്നത്​ ശിക്ഷയിൽ നിന്ന്​ ഇളവുചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*