മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം; ആലപ്പുഴയിൽ പി ഡി പി നേതാവിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു

പവർകട്ടിനെ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പി ഡി പി നേതാവിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.

പി ഡി പി ആലപ്പുഴ ലജ്‌നത്ത് വാർഡ് പ്രസിഡന്റ് അഹമ്മദ് കബീറിന്റെ ഫോണാണ് ബുധനാഴ്ച ആലപ്പുഴ സൗത്ത് പോലീസ് പിടിച്ചെടുത്തത്. പരിശോധിച്ച ശേഷം വ്യാഴാഴ്ച അഹമ്മദ് കബീറിന് ഫോൺ തിരികെ നൽകിയെങ്കിലും ഡി വൈ എസ് പിക്ക് പരിശോധിക്കണമെന്ന് പറഞ്ഞുവീണ്ടും പിടിച്ചെടുത്തു.

ഇത് വിവാദമായതോടെ ഉച്ചക്കുശേഷം തിരികെ നൽകുകയിരുന്നു. കോ​ൺഗ്രസ്​ പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതേസമയം, പരാതിയിൽ പറയുന്ന കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഫോൺ വാങ്ങിയതെന്നും കേസെടുക്കാനുള്ള കുറ്റം കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*