മൂന്നു മാസം മുൻപ് വിവാഹ നിശ്ചയം, ഏക മകൻ; റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്

മൂന്നു മാസം മുൻപാണ് കാസർഗോഡ് വെള്ളരിക്കുണ്ടിലെ ആ വീട്ടിൽ അഖിലിന്റെ വിവാഹ നിശ്ചയം നടന്നത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലായിരുന്ന മാതാപിതാക്കളുടെ ഏക ആശ്രയമാണ് പൊലിഞ്ഞ് പോയത്. ഉക്രെയ്ൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരിൽ ഒരാളായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയന്റെ വേർപാടിൽ പകച്ച് നിൽക്കുകയാണ് ഒരു നാട് മുഴുവൻ.

സംഭവത്തെ കുറിച്ച് കപ്പൽ കമ്പനി അധികൃതർ ഇമെയിൽ വഴി കുടുംബത്തെ വിവരമറിയിച്ചെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അഖിലിന്റെ പിതാവ് ജോയൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അറിയിക്കാമെന്നാണ് അവർ ആദ്യം പറഞ്ഞത്. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരികെ വിളിച്ചപ്പോഴാണ് അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിലൊന്ന് അഖിലിന്റേതാണെന്നും അവർ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*