‘നടന്നത് മഹാപാതകം, ആരെയും വെറുതെ വിടില്ല’; നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പാർലമെന്ററി പാർട്ടി യോഗത്തിൽ നിർണായ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ സർക്കാർ ഉടനടി നടപടിയെടുക്കുകയും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ വീണ്ടും നടത്തുകയും ചെയ്തു.

നടന്ന സംഭവങ്ങൾ തികച്ചും ഒരു മഹാപാപമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇനി ഒരു കാരണവശാലും ഇത്തരം ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. 

Be the first to comment

Leave a Reply

Your email address will not be published.


*