നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സി.ജെ.പി പ്രതിഷേധക്കാർ ഡൽഹിയിൽ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ തിങ്കളാഴ്ച പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ, അവർക്കെതിരെ ബലപ്രയോഗം നടത്തിയ കേന്ദ്ര സർക്കാരിനെ കടുപ്പത്തിൽ വിമർശിച്ചു.
അതേസമയം, തിങ്കളാഴ്ച രാത്രി പാർലമെന്റ് വളപ്പിലെ ബാബാ സാഹിബ് അംബേദ്കറുടെ പ്രതിമയ്ക്ക് താഴെ ആസാദ് സമാജ് പാർട്ടി എം.പി ചന്ദ്രശേഖർ ആസാദ് ധർണ്ണ ആരംഭിച്ചു. പൊലീസിന്റെ നടപടിയെ ‘ജാലിയൻവാലാബാഗ് സമാനമായ ക്രൂരത’ എന്ന് വിശേഷിപ്പിച്ച് അതിരൂക്ഷമായി വിമർശിച്ച അദ്ദേഹം, നീതി ഉറപ്പാക്കുന്നത് വരെ താൻ സമാധാനപരമായ ജനാധിപത്യ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു. രാത്രി കനത്ത മഴയത്ത് ഇരിക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചു.

Be the first to comment