എ.ഐ വിവാദത്തിൽ പ്രതിഷേധ ചൂടറിഞ്ഞ് ഇൻസ്റ്റാഗ്രാം; ‘മ്യൂസ് ഇമേജ്’ ജനറേഷൻ ഫീച്ചർ മെറ്റ റദ്ദാക്കി

ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് തങ്ങളുടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേഷൻ ഫീച്ചർ പിൻവലിക്കാൻ മെറ്റ നിർബന്ധിതരായി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങൾ നിർമിക്കാൻ അനുവദിക്കുന്ന ‘മ്യൂസ് ഇമേജ്’ (Muse Image) ഇമേജ് ജനറേഷൻ ടൂളിലെ ഫീച്ചറാണ് സ്വകാര്യത ലംഘനമെന്ന ആക്ഷേപത്തെ തുടർന്ന് കമ്പനി പൂർണമായും നീക്കം ചെയ്തത്.

വെള്ളിയാഴ്ച പുറത്തുവിട്ട ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ പ്രത്യേക ഫീച്ചർ മ്യൂസ് ഇമേജിൽ നിന്ന് താൽക്കാലികമായി നിർത്തിവെച്ചതായി കമ്പനി അറിയിച്ചത്. “ഉപയോഗപ്രദമായ ഒരു ക്രിയേറ്റീവ് ടൂൾ നൽകാനും, ഒപ്പം ഉപയോക്താക്കളുടെ പബ്ലിക് ഉള്ളടക്കങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയന്ത്രണം അവർക്ക് തന്നെ നൽകാനുമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം,” കമ്പനി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*