അനസ്തേഷ്യയിൽ പിഴവെന്ന് ആരോപണം; കണ്ണൂരിൽ ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.

ചുണ്ടിലുണ്ടായ ചെറിയ മുറിവ് തുന്നിക്കെട്ടുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നൽകിയ അനസ്തേഷ്യയെ തുടർന്നാണ് കുട്ടി അബോധാവസ്ഥയിലായത്. ഇതിനെ തുടർന്ന് കുട്ടിയുടെ ആരോഗ്യം അഞ്ചു ദിവസത്തോളം മോശമായി തുടരുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 

വിവാഹത്തിന് ശേഷം എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികൾക്ക് ഇവരുടെ ഈ ഏക മകൻ പിന്നത്. ജൂലൈ അഞ്ചിന് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് ചുണ്ടിന് പരിക്കേൽക്കുന്നത്. തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് അനസ്തേഷ്യ നൽകി മുറിവ് തുന്നിക്കെട്ടാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. എന്നാൽ അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ കുട്ടിയുടെ ആരോഗ്യം വഷളാവുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*