മെഡിക്കെയ്ഡ് തൊഴിൽ നിബന്ധനകൾ തടയണമെന്ന 25 സംസ്ഥാനങ്ങളുടെ ഹർജി ഫെഡറൽ കോടതി തള്ളി

വാഷിംഗ്‌ടൺ: ട്രംപ് ഭരണകൂടത്തിന്റെ മെഡിക്കെയ്ഡ് (Medicaid) തൊഴിൽ നിർബന്ധമാക്കുന്ന നിയമത്തിലെ ചില വ്യവസ്ഥകൾ താൽക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ട് 25 സംസ്ഥാനങ്ങളും വാഷിംഗ്‌ടൺ ഡി.സിയും നൽകിയ ഹർജി ഫെഡറൽ കോടതി തള്ളി. യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് സ്റ്റേൺസ് ആണ് ഉത്തരവിട്ടത്.

നിയമം നടപ്പിലാക്കുന്നത് സംസ്ഥാനങ്ങൾക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ സംവിധാനം സജ്ജമാക്കാനുള്ള ചെലവിന്റെ 90 ശതമാനവും കേന്ദ്രസർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, കേസിലെ പ്രധാന വാദങ്ങളിന്മേൽ കോടതി അന്തിമ തീർപ്പ് കൽപ്പിച്ചിട്ടില്ല. 2027 ജനുവരി 1-ഓടെ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ, അതിന് മുൻപായി കേസിൽ വേഗത്തിൽ വിചാരണ നടത്തി അന്തിമ വിധി പ്രസ്താവിക്കാനാണ് കോടതിയുടെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*