വാ​ക​ത്താ​ന​ത്ത് 11 വ​യ​സു​കാ​ര​ൻ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു

കോ​ട്ട​യം: വാ​ക​ത്താ​നം ച​ക്ക​ന്‍ ചി​റ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് 11 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കാ​ട്ടാ​മ്പാ​ക്കി​ല്‍ ഷി​ജു​വി​ന്റെ മ​ക​ന്‍ മി​ല​ന്‍ കെ. ​ഷി​ജു (11) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പം ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്റെ വാ​ട്ട​ര്‍ ടാ​ങ്കി​ന് വേ​ണ്ടി കു​ഴി​യെ​ടു​ത്ത​തി​ല്‍ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം കു​ളി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ പെ​ട്ട​ന്ന് താ​ഴ്ന്ന് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ല്‍ നാ​ല് വ​യ​സു​കാ​ര​ന്‍ ഒ​ഴു​ക്കി​ല്‍ പെ​ട്ട് മ​രി​ച്ചി​രു​ന്നു. മേ​ലേ​പ്പ​റ​മ്പ് മ​ങ്ങാ​ട്ടു​പ​റ​മ്പ് അ​ബ്ദു​ല്‍ ഹ​മീ​ദി​ന്റെ മ​ക​ന്‍ ആ​ദം ഐ​മ​ന്‍ ആ​ണ് മ​രി​ച്ച​ത്. തോ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് വ​ലി​യ​തോ​തി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നു. മു​തു​വ​ല്ലൂ​ര്‍ സ്‌​കൂ​ളി​ല്‍ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ദം. നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നി​ല​വി​ല്‍ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തോ​ടി​ന്‍റെ ക​ര​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Be the first to comment

Leave a Reply

Your email address will not be published.


*