പത്തനംതിട്ട: വെള്ളിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ സ്ഥിതി അതീവ ഗുരുതരം. പന്പ നദി കരകവിഞ്ഞതോടെയാണ് സ്ഥിതി മോശമായത്. റാന്നി ടൗൺ വെള്ളത്തിൽ മുങ്ങി. കടകളും റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പ്രളയസമാന സ്ഥിതിയാണ് റാന്നിയിലുള്ളത്.
റാന്നി വടശേരിക്കര റോഡ് മുങ്ങിപ്പോയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വീടിന്റെ മുകൾ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയ അവസ്ഥയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. ടൗണിലെ കടകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുകയാണ്.

Be the first to comment