കനത്ത മഴ; പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​ങ്ങ​ള്‍ വെ​ള്ള​ത്തി​നടി​യി​ല്‍

പാ​ലാ: മീ​ന​ച്ചി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ലാ, ഈ​ര​റ്റു​പേ​ട്ട ന​ഗ​ര​ങ്ങ​ള്‍ വെ​ള്ള​ത്തി​നടി​യി​ലാ​യി. ഇ​വി​ട​ങ്ങ​ളി​ല്‍ ഒ​ട്ടു​മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി സ്ഥി​തി​യാ​ണ്. പാ​ലാ ഈ​രാ​റ്റു​പേ​ട്ട, പാ​ലാ കോ​ട്ട​യം, പാ​ലാ വൈ​ക്കം റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു.

മി​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട് ഭ​ര​ണ​ങ്ങാ​നം മൂ​ന്നാ​നി കൊ​ട്ടാ​ര​മ​റ്റം പ​ന​ക്ക​പ്പാ​ലം കൊ​ല്ല​പ്പ​ള്ളി ഉ​ള്‍​പ്പെ​ടെ ടൗ​ണി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.​നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി വ​രു​ന്നു.

മൂ​ന്നി​ല​വി​ലും തീ​ക്കോ​യി​യി​ലും വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​ത്തി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

ഈ​രാ​റ്റു​പേ​ട്ട – വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യി ത​ട​സ​പ്പെ​ട്ടു. കൂ​ടാ​തെ ഈ​രാ​റ്റു​പേ​ട്ട – പാ​ലാ റോ​ഡി​ലും വ​ലി​യ തോ​തി​ല്‍ വെ​ള്ളം ക​യ​റി​യ​ത് യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി.

അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഉ​യ​രു​ക​യാ​ണ്.

പാ​ലാ പ്ര​ദേ​ശ​ത്ത് മാ​ത്രം 50 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും 30 വീ​ടു​ക​ളി​ലെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം മു​ഴു​വ​ന്‍ വ​സ്തു​ക്ക​ളും ഒ​ഴു​കി​പ്പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കും റി​പ്പോ​ര്‍​ട്ടു​ക​ളും സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശ​മു​ണ്ട്. പാ​ലാ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*