തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി സതീശൻ, ‘നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം’

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. നിയന്ത്രണം സംസ്ഥാനത്തെ ദേശീയാ പാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*