അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റകൃത്യമില്ലെന്ന് കോടതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റകൃത്യമില്ലെന്ന് കോടതി. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി കണ്ടെത്തി.

ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി.

ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ പരാതിയിൽ നേരത്തെ പാലാരിവട്ടം പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*