തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. നാല് വെട്ടുകത്തികൾ തന്നെയാണ് കണ്ടെടുത്തത്. പ്രതി പ്രദീപ് തന്നെയാണ് വെട്ടുകത്തികൾ എടുത്തുനൽകിയത്. അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്.
ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി അതിരു പ്രശ്നം നിലനിന്നിരുന്നു.നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു. ഇതിലെ പകയാണ് കൊലപാതകത്തിൽ കലശിച്ചത്.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും സംഭവശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പോലീസ് പറഞ്ഞു. പ്രദീപിനെയും മൂന്നു സുഹൃത്തുക്കളെയും പുലയനാർ കോട്ടയിലെ കാട്ടിനുള്ളിൽ വച്ച് ആണ് ഞായറാഴ്ച പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് മൂന്നു വാക്കത്തിയും പോലീസ് കണ്ടെടുത്തു.

Be the first to comment