കോഴിക്കോട്: കുറ്റിപ്പുറത്തെ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വൈഷ്ണവിന്റെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ മാവന്നൂർപ്പടിയിൽ വൈഷ്ണവിയുടെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ.
തിങ്കളാഴ്ച രാവിലെ ഏഴോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാചാരം അർപ്പിക്കാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. പുതുതായി നിർമ്മിച്ച വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് വൈഷ്ണന്റെ ചിതയൊരുക്കിയത്. നാടിനെ കണ്ണീരിലാഴ്ത്തിയ വിലാപയാത്രയോടെയായിരുന്നു സംസ്കാരം. കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിൽ വൈഷ്ണവ് മരണപ്പെട്ടത്.
അപകടസമയത്ത് വൈഷ്ണവിക്കൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായ ജ്യേഷ്ഠൻ വൈശാഖും ഉണ്ടായിരുന്നു. ഒരേ സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന വൈശാഖ് അത്ഭുതകരമായാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. എന്നാൽ അപകടത്തിന്റെ ആഘാതത്തിൽ വൈഷ്ണവ് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Be the first to comment