കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കഴിഞ്ഞ ദിവസം രാത്രി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനം ടിവി, ജന്മഭൂമി, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റൂറൽ സൈബർ പോലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ ഉയർന്ന വ്യാജവാർത്ത.

Be the first to comment