തൃശൂർ: ട്യൂഷൻ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടൽ സ്വദേശി നൗഷാദാണ് തൃശൂർ പോലീസിന്റെ പിടിയിലായത്.
സ്വന്തം വീട്ടിൽ നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ വെച്ചാണ് ഇയാൾ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. മൂന്ന് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

Be the first to comment