ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
ചർച്ചയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ സിജെപി പ്രതിനിധികളെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചുവെന്നും എന്നാൽ നിഷ്പക്ഷ വേദിയല്ലാത്തതിനാൽ ക്ഷണം നിരസിച്ചുവെന്നും പാർട്ടി വക്താവ് സൗരവ് ദാസ് ജന്തർ മന്തറിൽ മാധ്യമങ്ങളോട് പറഞ്ഞു.
സമരവേദിയായ ജന്തർ മന്തറിലോ അതല്ലെങ്കിൽ ഒരു നിഷ്പക്ഷ വേദിയിലോ ചർച്ചയാകാമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ നിലപാട്. വിഷയം ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ നല്ലതാണെന്നും സൗരവ് ദാസ് പറഞ്ഞു.

Be the first to comment