ആലപ്പുഴയില്‍ പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം: ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ആലപ്പുഴയില്‍ നടന്ന പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും. എസ്പിക്കാണ് അന്വേഷണ ചുമതല. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.

എല്‍ജിഎസ് പത്താം തരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണം. പരീക്ഷ നടന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍, ഒരു പിഎസ്‌സി ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കുമെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തിന് ശേഷം മതി നടപടിയെന്ന് തീരുമാനിക്കുകയായിരുന്നു. കോര്‍പേറഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് പരീക്ഷയുടെ രണ്ടാം ഘട്ട ചോദ്യപേപ്പറുകളാണ് മാറിയിരുന്നത്. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചാണ് പരീക്ഷ നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*