തേജസ്വിനി എന്തിനു പൂർണ നഗ്നയായി വിഗ്രഹം എടുത്ത് കുളത്തിൽ ചാടി ജീവനൊടുക്കി??? ദുരൂഹതയുടെ ചുരുൾ അഴിയുന്നു

ഹൈദ്രബാദ്: എൻജിനീയറായ യുവതി ജീവനൊടുക്കിയതിൽ ദുരൂഹത. പാതിരാത്രി ക്ഷേത്രത്തിലെത്തി വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞ് പൂർണ നഗ്നയായി വിഗ്രഹം എടുത്ത് കുളത്തിൽ ചാടി ജീവനൊടുക്കി എന്നാണ് പോലീസ് കണ്ടെത്തൽ.സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി രാത്രി ക്ഷേത്രത്തിലെത്തി നഗ്നയായി വിഗ്രഹം എടുത്ത് കുളത്തിൽ ചാടിയാണ് ജീവനൊടുക്കിയത്.

മരണത്തിന് തൊട്ടുമുമ്പ് യുവതി കുളത്തിലേക്ക് കൊണ്ടുപോയെന്ന് പറയപ്പെടുന്ന ക്ഷേത്രവിഗ്രഹത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഹൈദരാബാദിലാണ് സംഭവം.തേജസ്വിനി എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

യുവതിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*