ഒരൊറ്റ ബൈക്കിൽ 4 പോലീസുകാർ; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ഒരൊറ്റ മോട്ടോർ സൈക്കിളിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് സംഭവത്തിൽ പട്ന ട്രാഫിക് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

മൂന്ന് വനിതാ പൊലീസുകാരും ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനും ഒരേ മോട്ടോർ സൈക്കിളിൽ ഇരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പറും വീഡിയോയിൽ വ്യക്തമായി കാണാം.

വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ പട്ന ട്രാഫിക് പൊലീസ് വിഷയം ശ്രദ്ധയിൽപ്പെടുകയും, മോട്ടോർ സൈക്കിളിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉപയോഗിച്ച് അതിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*