അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്; ജന്തർ മന്തറിൽ സംഘർഷാവസ്ഥ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്. ശനിയാഴ്ച പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു യുവതി ദിപ്കെയുടെ മുഖത്തേക്ക് നീല മഷി ഒഴിക്കുകയായിരുന്നു.

ആക്രമണത്തെത്തുടർന്ന് സമരവേദിയിൽ വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും, പ്രകോപിതരായ ദിപ്കെയുടെ അനുയായികൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിൽ പ്രതിഷേധിച്ച് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം, ആക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവച്ച ദിപ്കെ, “നീല എന്‍റെ നിറമാണ്… ജയ് ഭീം!’ എന്ന് കുറിച്ചുകൊണ്ട് ശക്തമായി പ്രതികരിച്ചു.

ആക്രമണം നടത്തിയ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ഇതിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*