രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 62,500 കോടി രൂപയുടെ മൊത്തം ബജറ്റോടെ ‘മൊബൈൽ ഫോൺ മാനുഫാക്ചറിംഗ് സ്കീം’ (എം.പി.എം.എസ്)-ന് കേന്ദ്ര മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകി.
ഈ വൻ തുക വിനിയോഗിച്ച് രാജ്യത്ത് ഫോൺ നിർമാണവും ‘മെയ്ഡ് ഇൻ ഇന്ത്യ’ ബ്രാൻഡും വൻതോതിൽ വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, സെമികോൺ-2 പദ്ധതിക്കായി 1.26 ലക്ഷം കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

Be the first to comment