‘മെയ്ഡ് ഇൻ ഇന്ത്യ’ മൊബൈലുകൾക്ക് വൻ ഉണർവ്വ്; വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ, 62,500 കോടിയുടെ പദ്ധതിക്ക് അംഗീകാരം

രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 62,500 കോടി രൂപയുടെ മൊത്തം ബജറ്റോടെ ‘മൊബൈൽ ഫോൺ മാനുഫാക്ചറിംഗ് സ്കീം’ (എം.പി.എം.എസ്)-ന് കേന്ദ്ര മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകി.

ഈ വൻ തുക വിനിയോഗിച്ച് രാജ്യത്ത് ഫോൺ നിർമാണവും ‘മെയ്ഡ് ഇൻ ഇന്ത്യ’ ബ്രാൻഡും വൻതോതിൽ വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, സെമികോൺ-2 പദ്ധതിക്കായി 1.26 ലക്ഷം കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

എം.പി.എം.എസ് പദ്ധതി പ്രകാരം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 62,500 കോടി രൂപയാണ് ഇന്ത്യൻ സർക്കാർ ചെലവഴിക്കുക. 2026 മാർച്ച് 31-ന് കാലാവധി അവസാനിച്ച ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ഫോർ ലാർജ് സ്കെയിൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ്’ പദ്ധതിക്ക് പകരമായാണ് ഊ പുതിയ സ്കീം കൊണ്ടുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*