‘മോദിയുടെ വാക്കുകൾ പുടിൻ കേൾക്കും’; ആണവ യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിച്ചത് ഇന്ത്യയെന്ന് പോളണ്ട് മന്ത്രി

യുക്രെയ്ൻ യുദ്ധത്തിനടയിൽ, 2022-ന്റെ അവസാനത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്ത്രപരമായ ആണവായുധങ്ങൾ പ്രയോഗിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്ക് വഹിച്ചതായി പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ലാഡിസ്ലാവ് തിയോഫിൽ ബാർട്ടോഷെവ്സ്കി അവകാശപ്പെട്ടു. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-പോളണ്ട് സംയുക്ത സാമ്പത്തിക കമ്മീഷൻ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നുന്നു അദ്ദേഹം. 

മോസ്കോയുമായുള്ള ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള തന്ത്രപരമായ ബന്ധം കാരണം പുടിൻ ഗൗരവമായി കാണുന്ന ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളാണ് മോദിയെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ അറിയപ്പെടുന്ന ഒരു ലോക രാഷ്ട്രതന്ത്രജ്ഞനാണ്, അദ്ദേഹം വളരെ ബഹുമാനിക്കപ്പെടുന്നു. റഷ്യൻ ഫെഡറേഷനുമായും അതിനുമുമ്പ് സോവിയറ്റ് യൂണിയനുമായും ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി പറയുന്ന കാര്യങ്ങൾ പ്രസിഡന്റ് പുടിൻ യഥാർത്ഥത്തിൽ ശ്രദ്ധിക്കാറുണ്ട്,” ബാർട്ടോസ്‌വെസ്‌കി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*