വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നിരവധി ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ച വിനോദസഞ്ചാര ബോട്ട് മറിഞ്ഞു. അപകടത്തിൽ പതിനഞ്ച് ഇന്ത്യക്കാർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്ന പശ്ചാത്തലത്തിൽ, അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.
“ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നിരവധി ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ വിവരം അങ്ങേയറ്റം ദുഃഖത്തോടെ അറിയിക്കുന്നു. പ്രാദേശിക അധികാരികളുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വരുന്നു,” എംബസി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് വിവരങ്ങളും സഹായവും ലഭ്യമാക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിൽ എംബസി ഒരു കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

Be the first to comment