അഗതി മന്ദിരത്തിലെ ലൈംഗിക അധിക്ഷേപ പരാതി; ബ്രദർ മാത്യു ആൽവിൻ പൊലീസിൽ കീഴടങ്ങി

ആലപ്പുഴ പുന്നപ്രയിലെ അഗതി മന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബ്രദർ മാത്യു ആൽവിൻ പൊലീസിൽ കീഴടങ്ങി. ആൽവിന്റെ ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലെ ജീവനക്കാരി പരാതി നൽകിയിരുന്നു. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും ജീവനക്കാരി പുറത്തു വിട്ടതിന് പിന്നാലെയാണ് കീഴടങ്ങൽ. മുൻ ഗുണ്ടയായിരുന്ന മാത്യു ആൽവിൻ മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ അൽപസമയം മുൻപാണ് കീഴടങ്ങിയത്.ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*