അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ‘അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി’ എന്ന പരാമർശത്തിന് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
ഇസ്രായേലിന്റെ ഏറ്റവും അടുത്തതും ശക്തവുമായ സഖ്യകക്ഷി ഒരുപക്ഷേ അമേരിക്കയായിരിക്കാം, എന്നാൽ അവർ മാത്രമല്ല തങ്ങൾക്കൊപ്പമുള്ളതെന്ന് നെതന്യാഹു വ്യക്തമാക്കി. വാൻസിന് നൽകിയ മറുപടിയിൽ, ഇസ്രായേലിന്റെ ഏറ്റവും ശക്തരായ അന്താരാഷ്ട്ര പങ്കാളികളിലൊന്നായി ഇന്ത്യയെയാണ് നെതന്യാഹു ചൂണ്ടിക്കാണിച്ചത്.
ഇറാനുമായുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന കരാറിനെ വിമർശിക്കുന്നതിന് പകരം അതിനെ പിന്തുണയ്ക്കാൻ ഇസ്രായേൽ നേതാക്കളോട് വാൻസ് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ്, ഫോക്സ് ന്യൂസിന്റെ ‘സൺഡേ ബ്രീഫിംഗ്’ അഭിമുഖത്തിൽ നെതന്യാഹു ഈ പ്രതികരണം നടത്തിയത്.

Be the first to comment