ന്യൂഡൽഹി: നീറ്റ് പ്രശ്നത്തിലും വിദ്യാര്‍ഥി മര്‍ദനത്തിലും പ്രതിഷേധിച്ച് ലോക്സഭയും രാജ്യസഭയും ഇന്നലെയും സ്തംഭിച്ചതോടെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ നാലു ദിവസങ്ങള്‍ പൂര്‍ണമായി പാഴായി. ഇന്നലെ രാവിലെ ചേര്‍ന്നയുടന്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം തുടങ്ങി.
സഭാനടപടികള്‍ നിര്‍ത്തിവച്ചു പ്രശ്നം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പ്രധാന് രാജിവയ്ക്കണമെന്നുമുള്ള ആവശ്യത്തില്‍നിന്നു പിന്നോട്ടില്ലെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചു. തുടര്‍ന്ന് ലോക്സഭ മൂന്നു തവണയും രാജ്യസഭ നാലു തവണയും നിര്‍ത്തിവച്ചശേഷം പിരിയുകയായിരുന്നു.

Be the first to comment