മകളുടെ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം

മെംഫിസ്: 13 കാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20-കാരനെ വെടിവെച്ചുകൊന്ന കേസിൽ കേന്ദ്ര സ്കോട്ട് (Kendra Scott) എന്ന അമ്മയ്‌ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 16-ന് പുലർച്ചെയാണ് സംഭവം നടന്നത്.

റോഡെറിയസ് മോർട്ടൺ (20) എന്ന യുവാവാണ് തലയുടെ പിൻഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് പുലർച്ചെ 1:30-ഓടെ വീട്ടിലെത്തിയ കേന്ദ്ര, മകളുടെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന മോർട്ടണെ കണ്ടെത്തുകയായിരുന്നു.

കേന്ദ്ര ജോലിക്ക് പോയ സമയം പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആണ കുട്ടികളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പെൺകുട്ടി ഭയന്നിരുന്നു.
തർക്കത്തിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോർട്ടണുനേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ചുതന്നെ കേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റത്തിന് പുറമെ അപകടകരമായ കുറ്റകൃത്യത്തിന് ആയുധം ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*