ന്യൂജേഴ്സി: പ്രമുഖ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ യു.എസിലെ എട്ടാമത്തെ ഷോറൂം ന്യൂജേഴ്സിയിലെ ഇസെലിനിൽ (42 മാർക്കോണി അവന്യൂ) പ്രവർത്തനം ആരംഭിച്ചു. വുഡ്ബ്രിഡ്ജ് ടൗൺഷിപ് മേയർ ജോൺ ഇ മക്കോർമക്, ജോയ് ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കാലിഫോർണിയ, ചിക്കാഗോ, ടെക്സസ് തുടങ്ങിയ ഇടങ്ങളിൽ നിലവിൽ സാന്നിധ്യമുള്ള ഗ്രൂപ്പിന്റെ അമേരിക്കയിലെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്.
യു.എസിലെ ബിസിനസ് പ്രവർത്തനത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ ഓഫറുകളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഗോൾഡ്, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുന്നവർക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 30 ശതമാനം ഇളവും ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. വാർഷിക ഓഫറുകൾ ജൂലൈ 19 വരെയും ഉദ്ഘാടന ഓഫറുകൾ ജൂലൈ 26 വരെയും ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയും മികച്ച ഇന്റീരിയറോടെയുമാണ് പ്രീമിയം ഷോപ്പിങ് അനുഭവം നൽകുന്ന ഇസെലിനിലെ ഷോറൂം ഒരുക്കിയിട്ടുള്ളത്. പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകൾ, ബ്രൈഡൽ സെറ്റുകൾ, വജ്രാഭരണങ്ങൾ, വിലപിടിപ്പുള്ള രത്നങ്ങൾ പതിച്ചവ എന്നിവക്കുപുറമെ പുരുഷന്മാർക്കും കുട്ടികൾക്കുമായുള്ള പ്രത്യേക കളക്ഷനുകളും ഇവിടെയുണ്ട്. വിശ്വസ്തതയോടും സുതാര്യതയോടും കൂടി ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ആഭരണങ്ങൾ എത്തിക്കാൻ ജോയ് ആലുക്കാസ് എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് വ്യക്തമാക്കി.

Be the first to comment