“ഞങ്ങളുടെ കൺമുന്നിലാണ് പലരുടെയും ജീവൻ അവസാനിച്ചത്, ശരിയായ ഒരു മെഡിക്കൽ സംഘം ഉണ്ടായിരുന്നെങ്കിൽ ആ ജീവനുകൾ രക്ഷിക്കാമായിരുന്നു…” 15 പേരുടെ മരണത്തിന് കാരണമായ വിയറ്റ്നാം ടൂറിസ്റ്റ് ബോട്ട് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജന്മനാട്ടിൽ തിരിച്ചെത്തിയവരുടെ വാക്കുകളിൽ ഇപ്പോഴും ഭീതിയും നിസ്സഹായതയും നിഴലിക്കുന്നുണ്ട്.
ലാവ മൊബൈൽസ് കമ്പനിയിലെ ജീവനക്കാരുടെ വിനോദയാത്ര ദുരന്തയാത്രയായി മാറിയപ്പോൾ, കൃത്യസമയത്ത് അടിയന്തിര മെഡിക്കൽ സഹായവും ഓക്സിജൻ സംവിധാനവും ലഭിക്കാത്തതാണ് 15 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ മരണത്തിന് കാരണമായതെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Be the first to comment