വയനാട് മണ്ണിടിച്ചിൽ ദുരന്തം; കേന്ദ്രത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് അമിത് ഷാ; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി വി.ഡി സതീശനെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. ദുരന്തത്തിന്റെ നിലവിലെ അവസ്ഥയും നാശനഷ്ടങ്ങളുടെ വിവരങ്ങളും ചോദിച്ചറിഞ്ഞ അമിത് ഷാ, രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കുമായി കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. അപകടത്തിൽ മൂന്നു പേർ മരിക്കുകയും അഞ്ചു പേരെ കാണാതാവുകയും ചെയ്തിരുന്നു.

ദുരന്തവമുായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആഭ്യന്തര മന്ത്രി സംതൃപ്തി രേഖപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ അമിത് ഷാ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് നേരത്തെ യോഗം ചേർന്ന മന്ത്രിസഭ ഇതിനകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*