മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഡിവിഷൻ തങ്ങളുടെ ആഗോള ജീവനക്കാരിൽ 20 ശതമാനത്തോളം, അതായത് 3,200 പേരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ഈ പുന:സംഘടനയുടെ ഭാഗമായി ജൂലൈ ആറിന് 1,600 തൊഴിലാളികൾക്ക് ഉടൻ തന്നെ അവരുടെ റോളുകൾ നഷ്ടപ്പെട്ടു. ബാക്കിയുള്ള 1,600 പേരെ കൂടി അടുത്ത 12 മാസത്തിനുള്ളിൽ പിരിച്ചുവിടും. മൈക്രോസോഫ്റ്റിൽ 37 വർഷം ജോലി ചെയ്ത സീനിയർ എക്സ്ബോക്സ് എക്സിക്യൂട്ടീവ് കെവിൻ ലാഷാപെല്ലും ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ലിങ്ക്ഡ്ഇന്നിലൂടെയാണ് തനിക്ക് ജോലി നഷ്ടപ്പെട്ട വിവരം കെവിൻ പങ്കുവച്ചത്. “ഇന്ന് എക്സ്ബോസിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയിലേക്ക് ഞാനും എന്റെ പേര് ചേർക്കുകയാണ്. ഇതോടെ മൈക്രോസോഫ്റ്റിലെ എന്റെ 37 വർഷത്തെ സേവനം അവസാനിക്കുന്നു,” അദ്ദേഹം കുറിച്ചു.
1989-ൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായാണ് കെവിൻ ലാഷാപെല്ലെ മൈക്രോസോഫ്റ്റിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് പദവികൾ ഒന്നൊന്നായി ഉയർന്ന് അദ്ദേഹം എക്സ്ബോസ് ഡിവിഷന്റെ ഭാഗമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ പുറത്തുപോകൽ, പുതിയ പുനഃസംഘടന താഴെത്തട്ടിലുള്ള ജീവനക്കാരെ മാത്രമല്ല, എക്സ്ബോസിന്റെ ഉന്നത നേതൃത്വത്തെയും ബാധിച്ചിട്ടുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

Be the first to comment