മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; സർക്കാരിനോട് മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല; വഖഫ് ബോർഡ് ചെയർമാൻ

മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ്‌ ഹംസ. മുഖ്യമന്ത്രി പറയുന്നത് പോലെ ചെയ്യാനുള്ള അധികാരം വഖഫ് ബോർഡിന് ഇല്ല. മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.ആരാണ് മുഖ്യമന്ത്രിക്ക് ഈ ഉപദേശം കൊടുക്കന്നതെന്ന് അറിയില്ലെന്ന് കെ എസ്‌ ഹംസ പറഞ്ഞു. സർക്കാരിനോട് മത്സരിക്കാൻ വഖഫ് ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് നിയമോപദേശത്തിന്റെ ആവശ്യമുണ്ടെന്ന് കെ എസ്‌ ഹംസ പറഞ്ഞപ. വഖഫിൽ കോടതിയെ സമീപിക്കുക എന്ന ദുർഭൂതത്തെ തുറന്നുവിട്ടത് യുഡിഎഫ് ആണെന്ന് അദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ അടക്കം സർക്കാരിന്റെ ഉൾപ്പടെ എല്ലാ പരാതിക്കും ഒരേ സ്വഭാവമാണ്. ബോർഡിന് പറയാൻ ഹൈക്കോടതിയിൽ അവസരം കിട്ടിയില്ല. സർക്കാർ വടി കൊടുത്തു അടി വാങ്ങിക്കുകയായിരുന്നുവെന്ന് അദേഹം വിമർശിച്ചു.

സർക്കാരുമായി യോജിച്ചു പ്രവർത്തിക്കാണാനാണ് ആഗ്രഹിക്കുന്നതെന്ന് കെ എസ്‌ ഹംസ വ്യക്തമാക്കി. നിയമം അനുവദിക്കാത്ത കാര്യത്തിൽ സർക്കാർ എടുത്തു ചാടിയാൽ പണി കിട്ടും. വേലിയിൽ കിടക്കുന്ന പാമ്പിനെ സർക്കാർ എടുത്ത് തോളിലിട്ടു. സർക്കാരിന് ആത്മാർത്ഥത ഉണ്ടെകിൽ മുനമ്പം വിഷയത്തിൽ സെറ്റിൽമെന്റ് നടക്കണമെന്ന് കെ എസ്‌ ഹംസ കൂട്ടിച്ചേർത്തു. വഖഫ് ബോർഡിൽ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങളെ ബോർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ രൂപീകരണം വൈകിപ്പിച്ചതെന്നും അന്ന് രൂപീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*