ന്യൂയോർക്ക്: അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. തെലുങ്കാന രംഗറെഡ്ഡി സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ദീപ റെഡ്ഡി ആണ് ന്യൂജേഴ്സിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ദീപ ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
2008 മുതൽ ഭർത്താവ് രാമകൃഷ്ണ റെഡ്ഡിയുമൊത്ത് ദീപ യുഎസിലാണ് താമസിച്ച് വരുന്നത്. സോഫ്റ്റ്വെയർ എൻജിനീയർമാരായ ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Be the first to comment