എസ്എന്‍ ട്രസ്റ്റ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പരാതി: വിശദീകരണം തേടാന്‍ സര്‍ക്കാര്‍; അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നോമിനിയെ നല്‍കിയില്ല

എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുമായും പോരിന് സര്‍ക്കാര്‍. എസ്എന്‍ ട്രസ്റ്റ് കോളജുകളില്‍ അധ്യാപക നിയമന നോമിനിയെ നല്‍കിയില്ല. നിയമന ബോര്‍ഡിലേക്ക് നോമിനിയെ നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടും അത് പരിഗണിക്കാന്‍ വൈകുന്നുവെന്നാണ് ആരോപണം. അപേക്ഷ നല്‍കിയ മറ്റ് മാനേജ്‌മെന്റുകള്‍ക്ക് നോമിനിയെ നല്‍കിയിട്ടുമുണ്ട് എന്നതാണ് ശ്രദ്ധേയം. അധ്യാപക നിയമനത്തില്‍ എസ് എന്‍ ട്രസ്റ്റിനോട് സര്‍ക്കാര്‍ വിശദീകരണം തേടി.

എയ്ഡഡ് കോളജുകളിലെ അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കുകയെന്നാണ് സാധാരണ കീഴ്‌വഴക്കമാണ്. മുന്‍ നോമിനിയുടെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ അപേക്ഷ സമര്‍പ്പിച്ചത്.

എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപക, പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഈ പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. 1987 മുതലുള്ള അധ്യാപക നിയമനങ്ങളെ സംബന്ധിച്ചുള്ള പരാതിയാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നാണ് വിവരം. ഈ പരാതി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ അധ്യാപക നിയമന നോമിനി നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ മാറ്റിവച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ വിശദീകരണം നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ നോമിനിയെ നല്‍കുന്നില്ലെന്നാണ് എസ് എന്‍ ട്രസ്റ്റ് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*