170 പവന്‍ മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ ദമ്പതികളാണ് പേസ്റ്റ് പോലെ മിശ്രിത രൂപത്തിലാക്കി 170 പവനോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബുദാബിയില്‍ നിന്നെത്തിയ റിഫ്‌നാസ് ഹമീദ്, ജനോഫര്‍ ഖാദര്‍ എന്നിവരെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. 1353.92ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Be the first to comment

Leave a Reply

Your email address will not be published.


*