വയനാട് കള്ളാടി തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനമായത്.
കാലിക്കറ്റ് എൻ.ഐ.ടിയിലെ പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ജൂഡ് ഇമ്മാനുവൽ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടറുടെ ഒരു പ്രതിനിധി എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതിയെന്ന് പ്രസ്താവനയിൽ അറിയിച്ചു.

Be the first to comment