ബംഗളൂരുവിൽ റെയിൽവേ ട്രാക്കിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കോടി കൂടത്തുംപോയിൽ സ്വദേശി ശാരിയ കുളങ്ങര വീട്ടിൽ ഷബീർ കനിയാട്ടിന്‍റെ മകൻ ആഷിഖ് (26) ആണ് മരിച്ചത്.

മെജസ്റ്റിക് റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസിന്‍റെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം എ.ഐ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.

തുടർന്ന് ശിഹാബ് തങ്ങൾ സെന്‍ററില്‍ അന്ത്യകർമങ്ങൾ ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സീനത്ത് സബീർ. സഹോദരങ്ങൾ: നിഹാൽ, സിയാ ഫത്തിമ. ഖബറടക്കം ബുധനാഴ്ച കക്കോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*