ജന്തർ മന്തറിൽ പ്രതിഷേധിച്ച യുവാക്കളെ അവഹേളിച്ച ടി.ജി.മോഹൻദാസിനെതിരെ കേസ്;DYFI പ്രവർത്തകർക്കെതിരെയും കേസ്

ഡൽഹി ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച യുവാക്കളെ അവഹേളിച്ച ഹിന്ദുത്വ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത 2023 192,353(1)(b) വകുപ്പുകൾ ഐ ടി ആക്ട് 66, കേരളാ പോലീസ് ആക്ട് 120(o) എന്നിവപ്രകാരമാണ് കേസ്. യങ് ഡെമോക്രാസ് സംസ്ഥാന ഓർഗനൈസിംഗ് കമ്മറ്റി അംഗം അഡ്വ.അബ്ദുൽ ഖാസിം എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.

മോഹൻദാസിന്റെ നിലപാടിനെ ആർഎസ്എസും തള്ളിപ്പറഞ്ഞിരുന്നു.

ടി ജി മോഹൻദാസിനെതിരായി പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പ്രസിഡണ്ട് ബിബിൻ വർഗീസ് സെക്രട്ടറി നിഖിൽ ബാബു ഉൾപ്പെടെ അമ്പതോളം പേർക്ക് എതിരെയാണ് കേസെടുത്തത്. മട്ടാഞ്ചേരി പൊലീസ് ആണ് കേസ് എടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*